‘മണിച്ചിത്രത്താഴ്’ സിനിമയിലെ കഥാപാത്രങ്ങളുടെ എഐ പുനരാവിഷ്‌കാരം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മാടമ്പള്ളി തറവാട്ടില്‍ കഥാപാത്രങ്ങളൊക്കെയും മരിച്ചുകിടക്കുന്നതായാണ് എഐയില്‍ കാണിച്ചിരിക്കുന്നത്. ‘സ്വര്‍ണ്ണ വില ഒരു ലക്ഷം കടന്നത്തോടെ അല്ലിയുടെ കല്യാണം മുടങ്ങി. ശേഷം ഇതാണ് മാടമ്പള്ളി തറവാടിന്റെ അവസ്ഥ!’ എന്ന അടിക്കുറിപ്പോടെയാണ് ‘കനവുകഥ’ എന്ന പേജില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘മണിച്ചിത്രത്താഴി’ലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും വിഡിയോയില്‍ കാണാം. തകര്‍ന്നുവീഴാറായ, മാറാല മൂടിയ മാടമ്പള്ളി തറവാടിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. തറവാടിന്റെ ഓരോ ഭാഗത്തായാണ് ഓരോ കഥാപാത്രങ്ങളും മരിച്ചു കിടക്കുന്നത്. തിലകനും ഇന്നസെന്റും മോഹന്‍ലാലും സുരേഷ് ഗോപിയും തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം ഇവിടെയുണ്ട്. നാഗവല്ലി തറവാടിന്റെ വാതില്‍ കൊട്ടിയടക്കുന്ന രംഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
Home Lifestyle Entertainment മാടമ്പള്ളി തറവാട്ടില്‍ കഥാപാത്രങ്ങളൊക്കെയും മരിച്ചുകിടക്കുന്നു…. നാഗവല്ലി തറവാടിന്റെ വാതില്‍ കൊട്ടിയടക്കുന്നു…. ‘മണിച്ചിത്രത്താഴ്’ എഐ പുനരാവിഷ്‌കാരം സമൂഹ...
































