സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്‍’ റിലീസ് തീയതി പുറത്ത്. ചിത്രം ജനുവരി 30ന് തീയേറ്ററുകളിലെത്തും. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക. അരണ്ട വെളിച്ചത്തില്‍ ഇവര്‍ മുഖാംമുഖം നോക്കിയിരിക്കുന്ന വീഡിയോയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്നത്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ‘വലതുവശത്തെ കള്ളന്‍’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിതരണം.































