തമിഴകത്തിന്റെ സ്വന്തം തലയാണ് അജിത് കുമാർ. അജിത്തിന്റെ കരിയറിലെ വൻ ഹിറ്റായ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ക്രൈം ത്രില്ലർ ‘മങ്കാത്ത’ റീ റിലീസിനെത്തുന്നതാണ് സിനിമ ലോകത്തെ പുതിയ വാർത്ത. മങ്കാത്തയിൽ അജിത്തിന്റെ ഹിറ്റായ ‘കിംഗ് മേക്കർ’ എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയാണ് സംവിധായകൻ വെങ്കിട്ട് പ്രഭു റീ റിലീസ് സൂചന എക്സിൽ പങ്കുവെച്ചത്.
അർജുൻ സർജ, തൃഷ കൃഷ്ണൻ , റായ് ലക്ഷ്മി, അഞ്ജലി, ആൻഡ്രിയ ജെർമിയ, വൈഭവ്, അശ്വിൻ കകുമാനു, പ്രേംജി അമരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങൽ ഒന്നും നൽകിയില്ലെങ്കിലും ജനുവരി ആദ്യത്തോടെ ചിത്രമെത്തുമെന്നാണ് വിവരം.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്നിവയാണ് അവസാനം പുറത്തിറങ്ങിയ അജിത് ചിത്രങ്ങൾ.
































