ചെന്നൈ: 25 വര്‍ഷങ്ങള്‍ക്ക് ശേഷം പടയപ്പ വീണ്ടും തിയറ്ററുകളിലേക്ക്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്.. ഇതോടനുബന്ധിച്ചുള്ള ഗ്ലിംപ്‌സ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിട്ടേണ്‍ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പുറത്തുവന്നത്.
രജനീകാന്തിന്റെ ആരാധകരും അനുയായികളും നടന്റെ 50 വര്‍ഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
രജനീകാന്തിന്റെ മാസ് സീനുകള്‍ തിയേറ്ററില്‍ കാണാന്‍ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്. ചിത്രം 12/12/2025-ന് തിയേറ്ററുകളില്‍ വീണ്ടും അലയടിക്കും. TheReturnOfPadayappaയ്ക്ക് തയ്യാറാകൂ.. സൗന്ദര്യ രജനികാന്ത് ഇങ്ങനെ കുറിച്ചു. 2017ല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളില്‍ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബര്‍ 11നായിരുന്നു റിലീസ്.
































