പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറയിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡീയസ് ഈറയ്ക്കായി പ്രണവ് മോഹന്‍ലാലിന് ലഭിച്ച പ്രതിഫലം 3.5 കോടിയാണ്. നേരത്തെ പുറത്തിയ ഹൃദയത്തില്‍ രണ്ടരകോടിയായിരുന്നു പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രണവ് മോഹന്‍ലാലിന്റെ സ്വത്ത് 54 കോടിയാണ്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ വന്നു ചേരുന്ന സ്വത്തുക്കളുടെ കണക്ക് വിവരം ലഭ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ സ്വത്ത് 427.5 കോടിയാണ്.
താരപുത്രനും നടനുമാണെങ്കിലും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി ജീവിക്കുന്നതാണ് പ്രണവിന്റെ രീതി.
































