ജയസൂര്യ നായകനായി എത്തുന്ന ‘ആട് 3’ സിനിമയില്‍ ഷാജി പാപ്പന്റെ ഗ്യാങ്ങില്‍ നടന്‍ ഫുക്രുവും. സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രത്തില്‍ ‘കുട്ടന്‍ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന്‍ ഇല്ല. പകരം ഫുക്രുവാണുള്ളത്. ‘വിന്നേഴ്‌സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു.
ഫുക്രു പങ്കുവച്ച ചിത്രത്തില്‍ ഷാജി പാപ്പന്‍ ലുക്കില്‍ ജയസൂര്യയും അറയ്ക്കല്‍ അബുവിന്റെ ലുക്കില്‍ സൈജു കുറുപ്പും പ്രധാന ആകര്‍ഷണമായുണ്ട്. അതേസമയം കുട്ടന്‍ മൂങ്ങ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ‘മൂങ്ങ’യില്ലാത്ത എന്ത് വിന്നേഴ്‌സ് പോത്തുമുക്ക് എന്ന് ആരാധകര്‍ ചോദിക്കുന്നു.
മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ‘ആട് 3’ വലിയ ക്യാന്‍വാസിലാണ് എത്തുന്നത് എന്നാണ് സൂചന. ടൈം ട്രാവല്‍ ചിത്രമായാണ് ‘ആട് 3’ എത്തുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു എപിക്-ഫാന്റസി ചിത്രമായിരിക്കും ‘ആട് 3’ എന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.































