സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കിടിലന്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
‘ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം. കുംഭയെ അവതരിപ്പിക്കുന്നു’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം തയ്യാറായിരിക്കൂ എന്ന് മഹേഷ് ബാബുവിനോടും കളി തുടങ്ങിയെന്ന് ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയോടും പൃഥ്വി പോസ്റ്റില്‍ പറയുന്നു. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകമുണ്ടാക്കിയതിന് രാജമൗലിയോട് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലനായ കുംഭയെ അവതരിപ്പിക്കുന്നു എന്നാണ് രാജമൗലി ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം കുറിച്ചത്. ‘ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്റെയടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്. ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍ കുഭയ്ക്ക് ജീവന്‍ നല്‍കിയത് സര്‍ഗാത്മകമായി വളരെ സംതൃപ്തിയേകിയ കാര്യമാണ്.’ -രാജമൗലി കുറിച്ചു.
Home Lifestyle Entertainment ‘ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം….കുംഭയെ അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ്































