തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. തലമുടി കൊഴിച്ചിൽ തടയാനും തലമുടിയുടെ വളർച്ചയ്ക്കും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തിൽ തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- മുട്ട
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. തലമുടി വളരാൻ ഏറെ പ്രധാനപ്പെട്ടതാണ് പ്രോട്ടീൻ. മുട്ടയിൽ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും.
- ചീര
അയേൺ, വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് തലമുടി തഴച്ച് വളരാൻ സഹായിക്കും.
- നട്സും സീഡുകളും
ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം, വാൾനട്സ്, ചിയാ സീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും.
- ഗ്രീക്ക് യോഗർട്ട്
പ്രോട്ടീനും, പ്രോബയോട്ടിക് ഗുണങ്ങളും അടങ്ങിയ ഗ്രീക്ക് യോഗർട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടി വളരാൻ സഹായിക്കും.
- മധുരക്കിഴങ്ങ്
ബയോട്ടിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാൻ സഹായിക്കും. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
- പയറുവർഗങ്ങൾ
പ്രോട്ടീൻ, നാരുകൾ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ പയറുവർഗങ്ങൾ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.