സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ ടെക് ഭീമനായ വാവെയ് ഇല്ക്ട്രിക്ക് വാഹനരംഗത്തും. സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയില്‍ കൈവച്ചാണ് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ പുനഃസ്ഥാപിക്കുന്നതോടെയാണ് ഈ വിപ്ലവകരമായ മാറ്റം സാധ്യമാകുന്നത്.
ഊര്‍ജ്ജ സാന്ദ്രത, ഉയര്‍ന്ന സുരക്ഷ, വേഗത്തിലുള്ള ചാര്‍ജിംഗ് എന്നിവയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ പ്രത്യേകത. ഇത്തരത്തിലുള്ള ബാറ്ററികള്‍ 2027 ഓടെ യാഥാര്‍ഥ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വെറും അഞ്ച് മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും മൂവായിരം കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തില്‍ ഒരു പുതുയുഗമായിരിക്കും പിറക്കുക.
സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയെ ലിഥിയം-അയണ്‍ ബാറ്ററികളുടെ പരിമിതികളെല്ലാം മറികടക്കാന്‍ സാധിക്കുന്നവയായിട്ടാണ് കരുതപ്പെടുന്നത്. വാവെയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ 2027-ല്‍ യാഥാര്‍ഥ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യക്കുള്ള പേറ്റന്റ് ഇതിനകം തന്നെ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന നിര്‍മാണ ചെലവാണ് ഈ സാങ്കേതിക വിദ്യക്കുള്ള പ്രധാന വെല്ലുവിളി.
Home Automotive അഞ്ച് മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ആകും… മൂവായിരം കിലോമീറ്റര്‍ റേഞ്ച് ലഭിക്കും… വാവെയ് ഇലക്ട്രിക് വാഹനരംഗത്തേക്ക്

































