കരുനാഗപ്പള്ളിയിൽ ഗ്രാഫിക്ക് ഡി സൈനർ, വെബ് ഡവലപ്പർ കോഴ്സുകളിലേക്ക് അപേഷിക്കാം, പ്രവേശനം സൗജന്യം

65
Advertisement

കരുനാഗപ്പള്ളി : സ്‌കിൽ ഡവലപ്‌മെൻ്റ് സെൻ്ററിൽ ഗ്രാഫിക്ക് ഡിസൈനർ വെബ് ഡെവലപ്പർ എന്നീ കോഴ്‌സുകൾക്ക് പ്രവേശനം ആരംഭിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി കരുനാഗപ്പള്ളി ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡവലപ്മെൻ്റ് സെൻ്ററിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ മുടക്കി പഠിക്കേണ്ടി വരുന്ന കോഴ‌്സുകൾ തികച്ചും സൗജന്യമായാണ് പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ എൻഎസ് ക്യുഎഫ് ലെവൽ 4 സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്ന ഗ്രാഫിക്ക് ഡിസൈനർ വെബ് ഡെവലപ്പർ എന്നീ ജോബ് റോളുകളാണ് ലഭ്യമാകുന്നത്. നിലവിൽ പഠിക്കുന്നവരോ പഠനം മുടങ്ങിയവരോ ആയ എസ് എസ് എൽ സി പാസ്സായ 15 വയസിനും 23 വയസിനും ഇടയിലുള്ളവർക്ക് ആണ് പ്രവേശനം.ഓരോ കോഴ്‌സിനും 25 പേർക്കാണ് അഡ്‌മിഷൻ. കരുനാഗപ്പള്ളി ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. വിവരങ്ങൾക്ക് 8113998154 (സ്കിൽ സെൻ്റർ കോർഡിനേറ്റർ).

Advertisement