കൊല്ലം സിറ്റിപരിധിയിൽ പോലീസുകാർക്ക് കൂട്ടസ്ഥലമാറ്റം

2553
Advertisement

കൊല്ലം .സിറ്റി പരിധിയിൽ പോലീസുകാർക്ക് കൂട്ടസ്ഥലമാറ്റം പരാതിയായി. സ്ത്രീകൾകളുടെ ക്ഷേമത്തിനായി രൂപീകരിച്ച വനിത സെല്ലിൽ ഉദ്യോഗസ്ഥരില്ല. അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്കും സ്ഥാനചലനം. കമ്മീഷണറുടെ നടപടിയിൽ പോലീസിനുള്ളിൽ സേനയ്ക്ക് ഉള്ളിൽ അമര്‍ഷം .

കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി കിരൺ നാരായണൻ ചുമതലയേറ്റ് 3 മാസം പിന്നിടുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം ഉണ്ടാകുന്നത്. അന്വേഷണ മികവിന് അംഗീകാരം ലഭിച്ച ഉദ്യോഗസ്ഥരെ അടക്കം കമ്മീഷണർ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥലം മാറ്റുന്നുവെന്നാണ് പരാതി. മതിയായ അംഗബലം ഉണ്ടായിട്ടും ഉന്നതര്‍ക്ക് താൽപര്യം ഉള്ള സ്റ്റേഷനുകളിലേക്ക് മാത്രം ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
സ്ത്രീകളുടെ പരാതികൾ പരിശോധിക്കാനും ഇടപെടാനുമായി സർക്കാർ നടപ്പാക്കിയ വനിത സെൽ ഇപ്പോള്‍ നിശ്ചലമായനിലയാണ്. വനിത സെല്ലിലെ വനിത ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലമാറ്റി. ആവശ്യ ഘട്ടങ്ങളിൽ വനിത സെല്ലിലെ ഉദ്യോഗസ്ഥരെ മറ്റു സ്റ്റേഷനിലെ ജോലികൾക്ക് നിയോഗിക്കാമെന്ന എഡിജിപി യുടെ ഉത്തരവിൻ്റെ മറവിലാണ് കമ്മീഷണറുടെ പുതിയ നീക്കമെന്നാണ് പോലീസ് അസോസിയേഷൻ്റെ പോലുo വിമർശനം. സ്ത്രീ സൗഹൃദമാകണം പോലീസ് എന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് കമ്മീഷണറുടെ ഈ വിചിത്ര നടപടി.പല ഉദ്യോഗസ്ഥരെയും കമ്മീഷണർ കാണാൻ പോലും കൂട്ടാക്കുന്നില്ലെന്നും പരാതി ഉണ്ട്.
കമ്മീഷണറുടെ നടപടിയിൽ പോലീസ് സേനയ്ക്ക് ഉള്ളിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്.
അതേ സമയം രാഷ്ട്രീയ സമ്മർദ്ദവും, ചില ഉദ്യോഗസ്ഥരുടെ താൽപര്യ പ്രകാരവുമാണ് കമ്മീഷണറുടെ നടപടിയെന്നാണ് സൂചന.

Advertisement