ബംഗാളില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത. വെസ്റ്റ് ബംഗാളിലെ ബാരൂയിപൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ ബാരൂയിപൂരിലെ സൂര്യപൂരിലേക്ക് കൊണ്ടുപോയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി പൊലീസുകാരന്റെ പക്കല്‍ നിന്നും തോക്ക് തട്ടിയെടുത്ത് ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. … Continue reading ബംഗാളില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു