നീറ്റ് യുജി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ സികര്‍ സ്വദേശിയായ 22കാരനും ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ 23കാരിയുമാണ് പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ജീവനൊടുക്കിയത്. രാജസ്ഥാനിലെ സികര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് നീറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥി മരിക്കുന്നത്. മേയില്‍ നടന്ന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇത് നിരവധി വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദത്തിന് കാരണമായിരുന്നു. ജുന്‍ജുനു സ്വദേശിയായ ഉമേഷ് മാലിയാണ് … Continue reading നീറ്റ് യുജി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി