കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച് 2 മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു

കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല്മരണം.മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ആണ് അപകടം.ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ അലവിൽ സ്വദേശിയും നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നു വരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ … Continue reading കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച് 2 മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു