ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു
പാലക്കാട്: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു ബാലചന്ദ്രന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെ ചുനങ്ങാടുള്ള സ്വകാര്യ ടർഫിൽ പരിശീലനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാർ ഉടൻ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം ചുനങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം പാലക്കാട് ജില്ലാ കൺവീനറും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ബാലചന്ദ്രൻ ഡിവൈഎഫ്ഐ പ്രവർത്തനരംഗത്തുകൂടിയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. സഹകരണ ബാങ്കിങ് മേഖലയിലും പ്രവർത്തിച്ചുവരികയായിരുന്നു. … Continue reading ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed