ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ അട്ടിമറി നടന്നതായി എസ്‌ഐടി

തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ അട്ടിമറി നടന്നതായി എസ്‌ഐടി റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിക്ക് നേരിട്ട് റിപ്പോര്‍ട്ട് കൈമാറി. എജിഡിപി എംആര്‍ അജിത് കുമാറിനെതിരെ ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും, കേസ് ഡയറി തിരുത്തിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഇല്ലെന്നാണ് വിവരം. കേസില്‍ എഡിജിപി അജിത് കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. … Continue reading ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ അട്ടിമറി നടന്നതായി എസ്‌ഐടി