മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം

കോഴിക്കോട്: മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. ഓട്ടോ ഡ്രൈവറായ നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്.വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ടു മക്കളും ഓട്ടോയില്‍ മടങ്ങിവരുമ്പോഴാണ് അപ്രതീക്ഷിതമായി മുള്ളന്‍പന്നി കുറുകെ ചാടിയത്. പന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ രജീലേഷ് പുറത്തേയ്ക്ക് തെറിച്ചു വീണു. … Continue reading മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം