ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണ അപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം

തിരുവനന്തപുരം. വെമ്പായം ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണ അപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം. തൊട്ടിലിന്‍റെ ഇരുമ്പുഭാഗങ്ങള്‍ ശരീരത്തില്‍ തറയ്ക്കുകയോ, തൊട്ടി തൂണുകളിലോ പാറയിലോ അടിക്കുകയോ ചെയ്തെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനേ എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജയിന്റ് വീലില്‍ നിന്ന് താഴെവീണ് കുട്ടികള്‍ അടക്കം 25ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കാല്‍ ഒടിഞ്ഞ സ്്ത്രീയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയിന്റ് വീലിന്റെ വെല്‍ഡിങ് … Continue reading ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണ അപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം