നടുറോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അഭ്യാസം

കോഴിക്കോട്: നടുറോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അഭ്യാസം. കോഴിക്കോട് കോട്ടൂളിയാണ് സ്വകാര്യ ബസുകള്‍ മനഃപൂര്‍വ്വം അപകടമുണ്ടാക്കിയത്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ അഭ്യാസ പ്രകടത്തിന് അടിസ്ഥാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടന്‍ എന്ന ബസിലെ ജീവനക്കാരും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ഹസ്ബി ബസിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. കോട്ടൂളി സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസിനു മുന്നില്‍ തടസ്സമുണ്ടാക്കി നിര്‍ത്തിയ ഹസ്ബി ബസ് തര്‍ക്കത്തിനു പിന്നാലെ റിവേഴ്‌സ് ഗിയറിട്ട് പിന്നിലേക്ക് … Continue reading നടുറോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അഭ്യാസം