തിരുവഞ്ചൂര്‍ സ്പീക്കറായി

തിരുവനന്തപുരം: 16ാം നിയമസഭയിലെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന വോട്ടെടുപ്പിലാണ് പ്രതീക്ഷിച്ച പോലെ തിരുവഞ്ചൂർ തെരഞ്ഞെടുക്കപ്പെട്ടത്. പ്രോ-ടേം സ്പീക്കർ ജി സുധാകരൻ ഫലം പ്രഖ്യാപിച്ചു. തുടർന്ന് തിരുവഞ്ചൂരിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് സ്പീക്കറുടെ ചെയറിലേക്ക് ആനയിച്ചു. തിരുവഞ്ചൂരിന് 101 വോട്ടും ഇടതുമുന്നണിയിലെ എസി മൊയ്തീന് 35 വോട്ടും ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർഥി മത്സരിച്ചിട്ടില്ല. … Continue reading തിരുവഞ്ചൂര്‍ സ്പീക്കറായി