പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം,പ്രതി അറസ്റ്റിലായി

കോഴിക്കോട് മുക്കത്ത് പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽപ്രതി അറസ്റ്റിലായി.മണാശ്ശേരി സ്വദേശി വിജുവാണ് പിടിയിലായത്.തിങ്കളാഴ്ച്ചയായിരുന്നു സംഭവം.മാനസിക പ്രയാസം നേരിടുന്ന അച്ഛന്റെ ദേഹോപദ്രവത്തെ തുടർന്ന് അമ്മയും മകളും വാടക വീട്ടിലാണ് കഴിയുന്നത്.പകൽ അമ്മയില്ലാത്ത സമയം നോക്കി പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.മുക്കം പൊലീസ് അറസ്റ്റു ചെയ്ത പ്രതി വിജുവിനെ താമരശ്ശേരി കോടതിറിമാൻഡ് ചെയ്തു.