എംഡിഎംഎ നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടി, താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുവന്ന് വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഇനിയും പ്രതികള്‍

കോഴിക്കോട്.താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുവന്ന് വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദിനെയാണ് ബംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിന്റെ ബന്ധം വ്യക്തമാകുന്നതായി പൊലീസ് അറിയിച്ചു. ഒളിവില് കഴിയുന്ന പ്രതികള്ക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. എംഡിഎംഎ നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്. സാജിദിന്റെ സുഹൃത്തായ വിമൽ എന്നയാളാണ് പണം വാങ്ങിയതെന്നാണ് പിടിയിലായ പ്രതികളുടെ … Continue reading എംഡിഎംഎ നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടി, താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുവന്ന് വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഇനിയും പ്രതികള്‍