കടിച്ച പാമ്പുമായി മധ്യവയസ്കൻ ആശുപത്രിയിലെത്തി

കോഴിക്കോട് താമരശ്ശേരിയിൽ കടിച്ച പാമ്പുമായി മധ്യവയസ്കൻ ആശുപത്രിയിലെത്തി.കട്ടിപ്പാറ സ്വദേശി അഷ്റഫ് ആണ് കടിച്ച പാമ്പുമായി ചികിത്സ തേടിയത്.വീടിന് സമീപം പോത്തിന് തീറ്റ കൊടുക്കുന്നതിനിടെയാണ് അഷ്‌റഫിന് കടിയേറ്റത്. അഷ്റഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.