കന്നുകാലിയ്ക്ക് മേൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

തേനി.കന്നുകാലിയ്ക്ക് മേൽ ബൈക്ക് ഇടിച്ച് ഇടുക്കി സ്വദേശി മരിച്ചു. തമിഴ്നാട് തേനിയിലാണ് അപകടം.നെടുങ്കണ്ടം കോഴിമല അഭിദേവ് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു കൊടൈക്കനാൽ സന്ദർശിച്ചു മടങ്ങുമ്പോൾ ആയിരുന്നു അപകടം