തൃശൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12ആയി

തൃശൂര്‍. തൃശൂരില്‍ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേരളത്തെ നടുക്കി വെടിക്കെട്ട് പുരയിലെ ദുരന്തം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് അപകടം. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമികവിവരം. സതീഷ് എന്നയാളുടെ വെടിക്കെട്ട് പുരയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് … Continue reading തൃശൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12ആയി