മുഖ്യമന്ത്രി ബിജെപി ക്യാപ്റ്റൻ! രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ഡീലിന്റെ ഭാഗം: കെ.സി. വേണുഗോപാൽ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ബിജെപിയുടെ ക്യാപ്റ്റനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നാക്ക് ബിജെപിക്ക് വേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ബിജെപിയുടെ അതേ പാത പിന്തുടർന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണ്. രാഹുലിനെ ഏറ്റവുമധികം വേട്ടയാടുന്നത് ബിജെപിയാണ്, ഇപ്പോൾ മുഖ്യമന്ത്രിയും ആ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു. ഇത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ … Continue reading മുഖ്യമന്ത്രി ബിജെപി ക്യാപ്റ്റൻ! രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ഡീലിന്റെ ഭാഗം: കെ.സി. വേണുഗോപാൽ