ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക്

കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങും. സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ മത്സ്യബന്ധന സീസണിനെ വരവേൽക്കുന്നത്.കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണി, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി.ഇന്ന് രാവിലെ അറ്റകുറ്റപ്പണികൾ … Continue reading ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക്