മുംബൈ: ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് സന്ദീപിന് വധ ഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നുമാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.

സന്ദീപിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. മേരികോം, പി എം നരേന്ദ്രമോഡി, ഭൂമി, സബബ്ജിത്, അലിഗഡ്, ഝുന്ദ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് സന്ദീപ്. അടല്‍ബിഹാരി വാജ്‌പേയിയെക്കുറിച്ച് ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഇത് പുറത്തിറക്കാനാണ് ആലോചന.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ തന്റെ ഫെയ്‌സ്ബുക്കിലാണ് വധഭീഷണി ലഭിച്ചത്. വിഷമിക്കേണ്ട മൂസ വാലയ്ക്ക് വെടിയേറ്റു. അതേ രീതിയില്‍ നിന്നെയും കൊല്ലും ഓര്‍ത്തോ എന്നായിരുന്നുസന്ദേശം. സന്ദേശം ലഭിച്ച ഉടന്‍ തന്നെ ഇദ്ദേഹം അംബോലി പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കി.

കഴിഞ്ഞ മാസം സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവ് സലിമിനും നേരെയും വധഭീഷണി ഉണ്ടായിരുന്നു. അജ്ഞാതരായ ആളുകള്‍ ഊമക്കത്ത് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഖാന്റെ അഭിഭാഷകന്‍ ഹസ്തിമല്‍ സരസ്വതിക്കും വധി ഭീഷണിക്കത്ത് വന്നു.