തിരുവനന്തപുരം. പ്രക്ഷുബ്ധരംഗങ്ങളോടെ സഭ പിരിഞ്ഞു .15-ാം നിയമസഭയുടെ അഞ്ചാംസമ്മേളനം ചേര്‍ന്നത് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ്. വയനാട് സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിനുണ്ടായിരുന്നത്. മുദ്രാവാക്യംവിളികളുമായി അംഗങ്ങള്‍ പരസ്പരം എതിര്‍ത്ത് നിലകൊണ്ടു.

കറുപ്പു ഷര്‍ട്ടും ബാനറുമായാണ് ഒരു സംഘം പ്രതിപക്ഷ അംഗങ്ങള്‍എത്തിയത്.ബാനറുകളും പ്‌ളക്കാര്‍ഡുകളും സസഭയില്‍ അനുവദിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു. ബഹളം മൂലം ഇടക്ക് സഭനിര്‍ത്തിവച്ചു. പിന്നെ ചേര്‍ന്ന് അന്തരിച്ച മുന്‍അംഗങ്ങള്‍ക്ക് ചരമോപചാരം അര്‍പ്പിച്ചു.

അതിനുശേഷം ചോദ്യോത്തരവേള തുടരാനുള്ള നീക്കം പ്രതിപക്ഷം തടസപ്പെടുത്തി. മന്ത്രിമാര്‍ അടക്കം മുദ്രാവാക്യംവിളിച്ചു. സംഘര്‍ഷം നീണ്ടതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പിന്നീട് പ്രതിപക്ഷം സഭയ്ക്ക്പുറത്ത് പ്രതീകാത്മക സഭ നടത്തി. മാധ്യമങ്ങളോട് പ്രതിക്ഷേധം അറിയിച്ചു.


പ്രതിപക്ഷത്തെ അവകാശത്തെ അടിച്ചമര്‍ത്താനാണ് ശ്രമം, മാധ്യമങ്ങളുടെ സ്വാതന്ത്ര്യം തടഞ്ഞു, സഭാ ടിവി സംപ്രേഷണം പ്രതിഷേധം മറച്ചുവച്ചു എന്നീ ആക്ഷേപങ്ങള്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉന്നയിച്ചു. പ്രകോപനപരമായമുദ്രാവാക്യം സഭയില്‍മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചു. നരേന്ദ്രമോദിയുടെ ഭരണക്രമമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന് പരിധി ഏര്‍പ്പെടുത്തി. ഇതിനെതിരെ പരാതി നല്‍കും.