ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയ ‘മോദി@20: ഡ്രീംസ് മീറ്റിംഗ് ഡെലിവറി’ എന്ന പുസ്തകം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു.ഗായിക ലതാമങ്കേഷ്ക്കറിൻറെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകത്തിൽ കേന്ദ്രമന്ത്രിമാരായ അമിത്ഷാ, എസ് ജയ് ശങ്കർ,ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ, നടൻ അനുപം ഖേർ, സുധ മൂർത്തിയടക്കം 22 പേർ മോദിയെ കുറിച്ച്‌ എഴുതിയിട്ടുണ്ട്.

യുവാക്കളുടെ പ്രതീകമായി എങ്ങനെ മോദി മാറിയെന്നത് വിശദീകരിക്കുന്ന പി വി സിന്ധുവിൻറേതടക്കമുള്ള ലേഖനവും പുസ്കകത്തെ ശ്രദ്ധേയമാക്കുന്നു.

മോദിജിയുടെ യാത്രയും വാക്കുകളും പ്രവൃത്തികളും സ്വപ്നങ്ങളും അവയുടെ സാക്ഷാത്കാരവും അവതരിപ്പിക്കപ്പെടുകയും മനസ്സിലാക്കുകയും വേണം. ഈ പ്രസിദ്ധീകരണം തീർച്ചയായും മോദിയെ മനസിലാക്കാനും രാജ്യത്തെ ജനങ്ങൾക്ക് വലിയ സ്വപ്നം കാണാനുള്ള ധൈര്യമാകാനും സഹായിക്കും. കാണുന്ന സ്വപ്നങ്ങളെ മൂർത്തമായ യാഥാർത്ഥ്യത്തിലേക്ക് മാറ്റാനും, അത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്ന തരത്തിലേക്ക് എത്തിക്കാനുമുള്ള ധൈര്യവും എങ്ങനെയെന്നത് നേരിട്ട് അറിയാനാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here