തിരുവനന്തപുരം. ആർ സി സിയിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആണ് നിയന്ത്രണങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

രോഗികൾക്കൊപ്പം ഒരാളെ മാത്രമെ അനുവദിക്കൂ. രോഗികളും ഒപ്പം എത്തുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം

തുടർ പരിശോധന മാത്രം ആവശ്യമുള്ളവർ ആരോഗ്യവകുപ്പിന്റെ ജില്ലാ തലങ്ങളിലെ സൗകര്യം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. സന്ദർശകർക്കും കർശന നിയന്ത്രണം ഏര്‍പ്പെടുത്തി.