എംജി യൂണിവേഴ്സിറ്റി സംഘർഷത്തിൽ മോഴി നൽകാൻ വൈകുന്നതിൽ വിശദീകരണമായി എ ഐ എസ് എഫ്. കേസ് ഒത്തു തീർക്കില്ലെന്നും ഡോക്ടർ യാത്ര ചെയ്യരുതെന്ന് നിർദേശിച്ചത് കൊണ്ടാണ് കോട്ടയത്തെ എത്തി മൊഴി
നൽകാതിരുന്നതെന്ന് AlSF വനിത നേതാവ്. അതേ സമയം എസ്.എഫ് .ഐ പ്രവർത്തകരം കേസിൽ മോഴി നൽകിയിട്ട് ഇല്ല.


കേസ് ഒത്തുതീർപ്പാക്കാൻ സി.പി .ഐ സമ്മർദം ചെലത്തുന്നു എന്ന് ആക്ഷേപമുയർന്നതോടെയാണ് വിശദീകരണവുമായി എഐഎസ്എഫ് എത്തിയത്. കേസ് ഒത്തുതീർപ്പ് ആക്കില്ലെന്നും. കോട്ടയത്തേക്ക് മൊഴിനൽകാൻ എത്താത് ശാരീരിക ബുദ്ധിമുട്ട് മൂലമാണ് എന്ന് എ.ഐ.എസ്.എഫ്
വനിതാ നേതാവ് വ്യക്തമാക്കി

പോലീസും സമാനമായ വിശദീകരണമാണ് നൽകുന്നത്. പരാതിക്കാരി ആവശ്യപ്പെടുന്നിടത്ത് എത്തി പൊലീസ് മൊഴി എടുക്കാവുന്നതാണ്. എന്നാൽ ഇത്തരമൊരു ആവശ്യം പരാതിക്കാരി ഉന്നയിച്ചിട്ടില്ലെന്നാണ് പോലീസും എ .ഐസ് .എഫും വനിതാ നേതാവും വ്യക്തമാക്കി. അതേസമയം സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ മോഴി നൽകാതത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല .വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പരസ്യ പോര് തുടർന്നതിൽ സിപിഐ – സിപിഎം കടുത്ത അമർഷത്തിലാണ് .