തൃശൂർ. പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണം എന്നാണു സൂചന.

ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് തൃശ്ശൂര്‍ – മണ്ണുത്തി റൂട്ടിലെ പറവട്ടാനിയിൽ ഷമീറിന് നേരെ ആക്രമണമുണ്ടായത്. മീൻ കയറ്റിയ പിക് അപ്പ് ഓടിച്ച് എത്തിയതായിരുന്നു ഇയാൾ . റോഡിനു സമീപം നിർത്തിയിട്ട വാനിന് നേരെ അക്രമികൾ പാഞ്ഞടുത്തു .

ചില്ല് തകർത്തതോടെ ഷമീർ പുറത്തേക്കിറങ്ങി ഓടി എങ്കിലും അക്രമികൾ പിന്തുടർന്ന് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു . കൊലപാതകികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇവർക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മരിച്ച ഷമീറിനെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നതായും പൊലീസ് വ്യക്തമാക്കി.