കൊച്ചി.മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാര്‍ ഓ ടി ടി റിലീസിലേക്ക്

ഇതുമായി ബന്ധപ്പെട്ട് ആമസോണും ആയി ചർച്ച നടന്നു

മുംബൈയിൽ ആമസോൺ പ്രതിനിധികൾ മരക്കാർ സിനിമ കണ്ടുവെന്ന് സൂചന.100 കോടി രൂപയാണ് സിനിമയ്ക്ക് മുടക്ക്

തുടക്കം മുതൽ തിയറ്റർ റി ലീസിന് വേണ്ടി ഒരുങ്ങിയ സിനിമയായിരുന്നു മരക്കാർ

നിലവിലെ സാഹചര്യത്തിൽ സിനിമാ തിയേറ്റർ തുറന്നാലും 50% സീറ്റിംഗ് കപ്പാസിറ്റി ആണ് സർക്കാർ അനുവദിക്കുന്നത്

അതിനാൽ തിയേറ്റർ റിലീസ് ചെയ്താൽ ലാഭം ഉണ്ടാകില്ല എന്ന കണക്കാക്കിയാണ് റിലീസ് ഓ ടി ടി മാറ്റുന്നത്
രണ്ടുതവണ റിലീസ് തീയതി പ്രഖ്യാപിച്ച സിനിമയാണ് മരക്കാർ

എന്നാൽ കോവിഡ്ന്റെ പശ്ചാത്തലത്തിൽ റിലീസ് ചെയ്യാൻ സാധിക്കാതെ വന്നതാണ് പ്രതിസന്ധിയിലായത്.