പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡെൽഹി :

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി ഇന്ന് പരിഗണനക്ക് എടുത്തപ്പോൾ തന്നെ ഹർജിയിൽ ഇടപെടേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വാദം തുടങ്ങിയ ഘട്ടത്തിൽ ഭരണഘടനയുടെ 79ാം അനുച്ഛേദവുമായി ഉദ്ഘാടനത്തിന് എന്ത് ബന്ധമുണ്ടെന്ന് കോടതി ചോദിച്ചു

പിന്നാലെ ഹർജി പിൻവലിക്കാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്. ഇന്നലെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്.
 

Advertisement