മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസ് അടച്ച് പൂട്ടിയത് റെയിൽവേ പുന:പരിശോധിക്കുമെന്ന്കൊടിക്കുന്നിൽ;19 ന് ചർച്ച

ശാസ്താംകോട്ട : മൈനാഗപ്പള്ളി ലെവൽ ക്രോസ് നമ്പർ 62 അടച്ച് പൂട്ടിയ റെയിൽവേ അധികാരികളുടെ നടപടി പുന:പരിശോധിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.പഞ്ചായത്ത്,എംപി,
എംഎൽഎ തുടങ്ങിയവരുമായി അഭിപ്രായം തേടാതെയുള്ള റെയിൽവേയുടെ നടപടി ജനവിരുദ്ധവും ധിക്കാരപരവുമാണന്നും എംപി അഭിപ്രായപ്പെട്ടു.ജില്ലാ കളക്ടറോട് അഭിപ്രായം ആരാഞ്ഞപ്പോൾ അടച്ച് പൂട്ടുന്നതിന് അനുകുലമായി റിപ്പോർട്ട് നൽകിയെന്നും ഡി.ആർ കൊടിക്കുന്നിലിനെ അറിയിച്ചു.റെയിൽവേ അധികൃതരും ,എംപി,എൽഎൽഎ,തദ്ദേശ ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് നടപടി പുന:പരിശോധിക്കണമെന്ന് എംപി ശക്തമായി ആവശ്യപ്പെട്ടു.തുടർന്ന്
വെള്ളിയാഴ്ച രാവിലെ 11ന് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആഫീസിൽ യോഗം വിളിച്ച് ചേർക്കാമെന്ന്
റെയിൽവേ അധികൃതർ ഉറപ്പ് നൽകുകയായിരുന്നു.

മൈനാഗപ്പള്ളി റെയിൽവേ ക്രോസ് നമ്പർ 62 ഗേറ്റ് അടച്ച് പൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് മൈനാഗപ്പള്ളി ഗ്രാമ ഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതിയും നൽകി.പ്രസിഡന്റ് പി.എം സെയ്ദ് അദ്ധ്യക്ഷതവഹിച്ചു.

Advertisement