ജലനിധി ക്രമക്കേട് കണ്ടെത്താനുള്ള ഓപ്പറേഷൻ ഡെൽറ്റ വിജിലൻസ് പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം. ഓപ്പറേഷൻ ഡെൽറ്റ ജലനിധി പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താനുള്ള വിജിലൻസ് പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. കോടിക്കണക്കിന് രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ നിശ്ചലാവസ്ഥയിലെന്നു കണ്ടെത്തൽ. 7.5 കോടി രൂപ മുടക്കി കാസർഗോഡ് ബെള്ളൂരിൽ പൂർത്തിയാക്കിയ പദ്ധതി ഒരു പ്രയോജനവുമില്ലാത്തത്. മലപ്പുറത്തും,വയനാട്ടിലും കോടികൾ മുടക്കി നടപ്പാക്കിയ പദ്ധതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ.

കണ്ണൂർ,കോട്ടയം എന്നീ ജില്ലകളിലും പൂർത്തിയായ പദ്ധതികൾ നിശ്ചലാവസ്ഥയിൽ പദ്ധതികൾ നടപ്പാക്കുന്നതിലും ഗുരുതര ക്രമക്കേട്. പദ്ധതികൾ നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റി മുഖേന

ഇതിൽ ഉൾപ്പെടുന്നത് സ്വകാര്യ വ്യക്തികൾ മാത്രം. കരാർ കമ്പനികൾ പലതും കമ്മിറ്റി അംഗങ്ങളുടെ ബിനാമികളെന്നും കണ്ടെത്തി. പരിശോധന നടത്തിയത് വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം. സര്‍ക്കാരിന് പദ്ധതിയിലൂടെ ഭീമമായ നഷ്ടം സംഭവിച്ചെന്ന് വിജിലന്‍സ്. ജലലഭ്യത ഉറപ്പ് വരുത്തിയില്ല. കരാറുകാരെ കണ്ടെത്തുന്നത് സുതാര്യമായല്ല. പൂർത്തിയാകാത്ത പണികള്‍ക്ക് എഞ്ചിനീയര്‍മാര്‍ അംഗീകാരം നല്‍കി. ഇതിനായി കൈക്കൂലി ഇടപാട് നടന്നെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഉപരിതലത്തില്‍ പൈപ്പ് ലൈന്‍ ഇട്ടിട്ട് ആഴത്തില്‍ സ്ഥാപിച്ചെന്ന് വരുത്തുന്നു. പമ്പുകള്‍ക്കും പൈപ്പുകള്‍ക്കും ഗുണമേന്മയില്ല. ക്രമക്കേടില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ്

Advertisement