മൈനാഗപ്പള്ളിയിൽ
കൊയ്ത്തുത്സവം വർണാഭമായി

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ കൊയ്ത്ത് ഉൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു
Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പിലാക്കിയ രണ്ടാം വിള നെൽകൃഷിയിൽ വിളവ് നൂറുമേനി.പഞ്ചായത്തിലെ വിവിധ ഏലാകളിൽ 100 ഹെക്ടറിൽ ആണ് കൃഷി ചെയ്തത്.വടക്കൻ മൈനാഗപ്പള്ളി ഏലായിൽ 40 ഹെക്ടറും വെട്ടിക്കാട്ട് പടിഞ്ഞാറ് 30 ഹെക്ടറും വെട്ടിക്കാട്ട് കിഴക്ക് 20 ഹെക്ടറും ആദിക്കാട്ട് ഏലയിൽ 10 ഹെക്ടറും ആണ് ഇപ്പോൾ വിളവ് എടുക്കുന്നത്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് നാടിന്റെ ഉത്സവമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ബിജി കുമാരി അധ്യക്ഷത വഹിച്ചു.അംഗങ്ങളായ ബിന്ദു മോഹൻ ,ജലജാ രാജേന്ദ്രൻ,പാടശേഖരസമിതി അംഗങ്ങളായ സോമൻ,സുരേന്ദ്രൻ, അനിൽകുമാർ,സുരേഷ്,
നാരയണപിള്ള,മാധവൻ,ദാസ് ആറ്റുപുറം,പഞ്ചായത്ത് സെക്രട്ടറി . ഷാനവാസ്,കൃഷി അസി.ശ്രീകുമാർ, ,ലിജേഷ് എന്നിവർ സംസാരിച്ചു.

Advertisement