വത്തിക്കാനിലൂടെ ഭാര്യക്കൊപ്പം സൈക്കിളിൽ പറന്ന് ചാക്കോച്ചൻ!

Advertisement

വത്തിക്കാനിലാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും. അനിയത്തി പ്രാവെന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ഒരു ബൈക്കിൽ കയറി ‘ഒരു രാജമല്ലി വിടരുന്ന പോലെ’ എന്നു പാടിക്കൊണ്ട് പോകുന്ന സീൻ ഓർമയില്ലേ? ഇപ്പോൾ യഥാർത്ഥ ജീവിതത്തിൽ അതേപോലൊരു സീനിൻറെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. ഭാര്യ പ്രിയക്കൊപ്പം, ഒറ്റച്ചക്രമുള്ള സൈക്കിളിൽ യാത്ര ചെയ്യുന്ന വിഡിയോയാണിത്. വത്തിക്കാനിലെ ഒരു തെരുവിലൂടെയാണ് ഇവരുടെ യാത്ര.

നേരത്തെ മഞ്ജുവാര്യർ, ആർജെ മിഥുൻ മുതലായവർക്കൊപ്പമുള്ള യാത്രാ ചിത്രങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരുന്നു. ക്രിസ്മസ്- ന്യൂ ഇയർ സമയത്ത് ഏറെ മനോഹര ആഘോഷങ്ങൾ നടത്തുന്ന രാജ്യമാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം കൂടിയായ വത്തിക്കാൻ. ദീപാലങ്കാരങ്ങൾ നിറഞ്ഞ ചന്തകളും ക്രിസ്മസ് ട്രീകളും കരോളുകളും നിർത്താതെ ചലിക്കുന്ന ജനക്കൂട്ടവുമെല്ലാമായി, ക്രിസ്മസ് എന്നാൽ 21 ദിവസത്തെ അടിപൊളി പരിപാടികളാണ് വത്തിക്കാനിൽ. വത്തിക്കാനിലെ ക്രിസ്മസ് സീസൺ ഡിസംബർ 8- ന് ആരംഭിച്ച് ജനുവരി 6- ന് അവസാനിക്കും.

എല്ലാ വർഷവും, പീറ്റർ സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൻറെ മധ്യഭാഗത്ത് പ്രഗത്ഭരായ കലാകാരന്മാർ ഒരുക്കുന്ന ക്രിസ്മസ് കാഴ്ച കാണാനാവും. ഇവിടെ ഒരുക്കുന്ന ക്രിസ്മസ് ട്രീയുടെ അനാച്ഛാദനത്തോടെയാണ് വത്തിക്കാനിലെ ഉത്സവകാലത്തിന് തുടക്കമാകുന്നത്. ശിശുവായ യേശുവും മറിയവും ജോസഫും ഒപ്പം മൃഗങ്ങളും മാലാഖമാരുമെല്ലാം പ്രതിമകളുടെ രൂപത്തിൽ മണ്ണിലേക്ക് ഇറങ്ങി വരും. ഈ കാഴ്ച കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

സാധാരണയായി, വത്തിക്കാൻ മ്യൂസിയങ്ങളും സിസ്റ്റൈൻ ചാപ്പലും ഡിസംബർ 25, 26 തീയതികളിൽ അടച്ചിരിക്കും. എന്നിരുന്നാലും, സഞ്ചാരികൾക്ക് സെൻറ് പീറ്റേഴ്‌സ് ബസിലിക്കയും സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറും സന്ദർശിക്കാനും സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലെ ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കാനും കഴിയും.ക്രിസ്മസ് അപ്പൂപ്പൻ മാത്രമല്ല ഇവിടെ കുട്ടികൾക്കുള്ള സമ്മാനവുമായി പറന്നുവരുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. സമ്മാനസഞ്ചിയുമായി ചൂലിൽ പറന്നുവരുന്ന ലാ ബെഫാന എന്ന മന്ത്രവാദിനി വത്തിക്കാനിലെ ക്രിസ്മസ് ആഘോഷത്തിൻറെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ്.

കൂടാതെ, ജീവകാരുണ്യ ആവശ്യങ്ങൾക്കായുള്ള പണം സ്വരൂപിക്കുന്നതിനായി, 1993 മുതൽ എല്ലാ വർഷവും വത്തിക്കാൻ സിറ്റിയിൽ ഒരു ക്രിസ്മസ് കച്ചേരി നടത്തിവരുന്നു. കൺസേർട്ടോ ഡി നതാലെ എന്ന് പേരുള്ള ഈ പരിപാടിയിൽ രാജ്യാന്തര പ്രശസ്തരായ സംഗീത കലാകാരന്മാർ പങ്കെടുക്കുന്നു. എന്നാൽ മുൻ മാർപാപ്പയുടെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഇപ്പോൾ ആഘോഷ പരിപാടികളെല്ലാം നിർത്തി വച്ചിരിക്കുകയാണ്.

Advertisement