വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു കരുതുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചു

Advertisement

വടകര. വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായ് അന്വേഷണം ഊർജിതമാക്കി പോലീസ്.
മരിച്ച രാജന് ഒപ്പം ബൈക്കിൽ കടയിൽ എത്തിയ ആളെയാണ് പോലീസ് തിരയുന്നത്. ഇയാളുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.അതെ സമയം രാജൻ്റെ മരണം ശ്വാസംമുട്ടിയാണെന്ന് പ്രാഥമിക പോസ്റ്റ്മാട്ടം റിപ്പോട്ടിൽ കണ്ടെത്തി.

പ്രാഥമിക പോസ്റ്റ്മാട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണ് 62 കാരൻ രാജൻ മരിച്ചിട്ടുള്ളത്. ബലപ്രയോഗം നടന്നതിൻ്റെ പാടുകൾ ശരീരത്തിൽ ഉണ്ട്.ശനിയാഴ്ച്ച രാത്രി 8.30 ന് രാജന്റെ
ബൈക്കിന് പിറകിൽ ഒരാളെ കണ്ടതായി സമീപത്തെ വ്യാപാരികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇയാളുടെ സി സി ടി വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കടയുടെ അകത്ത് ബല പ്രയോഗം നടന്നതിന്റെ സൂചനകൾ പോലീസ് പരിശോധനയിൽ
കണ്ടെത്തി.കടക്ക് അകത്ത് നിന്ന് ഉപയോഗിച്ച് ബാക്കി വന്ന മദ്യക്കുപ്പിയും പോലീസ് കണ്ടെത്തി.ഈ സാഹചര്യത്തിൽ രാജനെ നന്നായി അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

Advertisement