തിരുവനന്തപുരം: പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫില്‍ നിരവധി ജോലി ഒഴിവുകള്‍.

ബ്രാഞ്ച് ഓപ്പറേഷന്‍ മാനേജര്‍, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ടെല്ലര്‍, കാഷ്യര്‍, സെയില്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 32 വയസ്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ഉണ്ടായിരിക്കണം. രണ്ട് മുതല്‍ എട്ട് വര്‍ഷത്തെ വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലപ്പുറം, തിരൂര്‍ മേഖലകളിലേക്കാണ് നിലവില്‍ ഒഴിവുകള്‍ ഉള്ളത്.

ഈ മാസം 27ന് തിരൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. രജിസ്‌ട്രേഷനായി 0483-2734737ലേക്ക് വിളിക്കുക.