മലയാളികള്‍ക്ക് മറക്കാത്ത നായികമാരിലൊരാളാണ് ഖുശ്ബു. രാഷ്ട്രീയത്തിലുമൊക്കെ ശ്രദ്ധേയയായി പ്രൗഡയായ ഒരു മുതിര്‍ന്ന നടിയെന്ന പദവിയിലേക്ക് പോയ ഖുശ്ബു അപ്രതീക്ഷിതമായി യുടേണ്‍ അടിച്ചത് ആരാധകരെ ഞെട്ടിച്ചു. ഫിറ്റ്‌നസിലൊക്കെ ശ്രദ്ധിച്ചതാരം പ്രായം ഒരുപാട് പിന്നിലേക്കു കൊണ്ടുപോയാണ് ആരാധകരേയും മറ്റ് താരങ്ങളേയും ഞെട്ടിച്ചത്.

ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ട താരം വീണ്ടും മലയാളികളുടെ ചര്‍ച്ചയിലെത്തി.

സ്വകാര്യ ചാനലിലെ പരിപാടിയിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തിയത്. ജനനായകനും ഖുഷ്ബുജിക്കും ഒപ്പം എന്ന ക്യാപ്ഷനോടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ചിത്രം പങ്കുവച്ചത്. ടിനി ടോം, പിഷാരടി, നാദിര്‍ഷ എന്നിവരും ഒപ്പമുണ്ട്. നിരവധി ആരാധകര്‍ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. മഞ്ഞ സാരിയണിഞ്ഞാണ് ഖുശ്ബു എത്തിയത്. സുരേഷ് ഗോപിക്കൊപ്പം അനുഭൂതി, യാദവം തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.

അതേസമയം പാപ്പനിലൂടെ യുവാക്കളെത്തന്നെ ഞെട്ടിച്ച് ചരിത്രം തിരുത്തിയിരിക്കയാണ് സുരേഷ് ഗോപി, ‘മേ ഹും മൂസ’യാണ് ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രം. പൂനം ബജ്വയെ നായികയാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. സെപ്തംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ജോണി ആന്റണി,സൈജു കുറുപ്പ്,ഹരീഷ് കണാരന്‍ ,മേജര്‍ രവി,മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി,സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ സി .ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.