മികച്ച സ്മാർട്ട്ഫോണുകൾ നൽകുന്ന ഷവോമി തങ്ങളുടെ ഡിവൈസുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന സ്വന്തം പ്ലാറ്റ്ഫോമാണ് എംഐ.കോം.സ്വന്തം വെബ്സൈറ്റിലൂടെ ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വിൽപ്പന നടത്തുകയാണ് .

റിപ്പബ്ലിക്ക് ഡേയുമായി ബന്ധപ്പെട്ട സെയിലിലാണ് ഫോണുകൾക്ക് വിലക്കിഴിവ് ലഭിക്കുന്നത്.

ഷവോമി റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16നാണ് ആരംഭിച്ചത്. ഇത് ഇന്ന് അവസാനിക്കും. അതുകൊണ്ട് തന്നെ ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം ഉപയോഗിക്കുക . കാരണം കമ്പനി ഏറ്റവും മികച്ച ഓഫറുകളാണ് സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

ഷവോമി 11ടി പ്രോ 5ജി,ഷവോമി 11ഐ 5ജി,ഷവോമി 11 ലൈറ്റ് എൻഇ 5ജി,എംഐ 11എക്സ് പ്രോ 5ജി,എംഐ 11എക്സ് 5ജി,റെഡ്മി നോട്ട് 11ടി 5ജി തുട ങ്ങിയ ഫോണുകൾ ഈ ഓഫർ വഴി വാങ്ങാൻ കഴിയും.