ദോ​ഹ: ഖ​ത്ത​ര്‍ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ ഇ​നി​യും ടി​ക്ക​റ്റ്​ ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക്​ അ​വ​സാ​ന മി​നി​റ്റ്​ ടി​ക്ക​റ്റ്​ വി​ല്‍​പ​ന​യു​ടെ സ​ന്തോ​ഷ വാ​ര്‍​ത്ത പ്ര​ഖ്യാ​പി​ച്ച്‌​ ഫി​ഫ.

സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന വാ​രം ആ​രം​ഭി​ക്കു​ന്ന ടി​ക്ക​റ്റ്​ വി​ല്‍​പ​ന ലോ​ക​ക​പ്പ്​ ഫൈ​ന​ല്‍ വ​രെ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​ഘ​ട്ട​ത്തി​ല്‍ ദോ​ഹ​യി​ലെ ഫി​ഫ കൗ​ണ്ട​ര്‍ വ​ഴി​യും ആ​രാ​ധ​ക​ര്‍​ക്ക്​ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. തീ​യ​തി പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും. ഫ​സ്റ്റ്​ കം ​ഫ​സ്റ്റ്​ എ​ന്ന രീ​തി​യി​ലാ​വും ലാ​സ്റ്റ്​ മി​നി​റ്റ്​ സെ​യ്​​ല്‍.

സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ലാ​സ്റ്റ്​ മി​നി​റ്റ്​ വി​ല്‍​പ​ന ലോ​ക​ക​പ്പ്​ ഫൈ​ന​ല്‍ വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന​ത്​ വ​ഴി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങും. ന​വം​ബ​ര്‍ 20ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ലോ​ക​ക​പ്പ്​ ഡി​സം​ബ​ര്‍ 18നാ​ണ്​ സ​മാ​പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ ആ​വ​ശ്യ​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ​പ​ത്തി​ല്‍ ഒ​ന്നാ​യി ഇ​ടം പി​ടി​ച്ച ഇ​ന്ത്യ​യെ പി​ന്ത​ള്ളി മ​റ്റു രാ​ജ്യ​ങ്ങ​ള്‍ മു​ന്‍​നി​ര​യി​ലെ​ത്തി.

യൂ​റോ​പ്, തെ​ക്ക​ന്‍ അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ ഇ​പ്പോ​ള്‍ കൂ​ടു​ത​ലും ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ഇ​തി​ന​കം ടി​ക്ക​റ്റ്​ വാ​ങ്ങി​ക്കൂ​ട്ടി​യ ആ​രാ​ധ​ക​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ ഹ​യാ കാ​ര്‍​ഡി​ന്​ എ​ത്ര​യും വേ​ഗം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ സം​ഘാ​ട​ക​ര്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി.