കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. സെപ്റ്റംബറിൽ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാര്യവട്ടത്ത് നടത്താനാണ് കെസിഎയുടെ ശ്രമം.

നേരത്തെ, വനിതാ സീനിയർ ടി20 ലീഗ് ഡേ നൈറ്റ് മത്സരത്തിനാണ് സ്റ്റേഡിയം വേദിയായത്. ഒഡീഷ, തമിഴ്‌നാട്, ത്രിപുര, ഛത്തീസ്ഗഡ്, ബീഹാർ, ജാർഖണ്ഡ് ടീമുകളാണ് കാര്യവട്ടത്ത് മാറ്റുരച്ചത്.

നേരത്തെ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അനുവദിച്ചെങ്കിലും കോവിഡ് കാരണം ഒഴിവായി. അതേസമയം, സ്റ്റേഡിയം പുതുക്കി പണിതെങ്കിലും സർക്കാർ ഏറ്റെടുത്ത് അറ്റകുറ്റപണി നടത്തണമെന്നാണ് കെസിഎയുടെ ആവശ്യം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പൊതു പരിപാടികൾക്ക് വിട്ടുനൽകിയത് നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Advertisement