ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ നയിക്കും

മുംബൈ: ഐഎപിഎൽ 2022 സീസണിന് രണ്ടു ദിവസം ബാക്കി നിൽക്കെ നിർണാകയ തീരുമാനവുമായി ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനുമായി എം.എസ്.ധോണി. 14 വർഷം ടീമിനെ നയിച്ച ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റൻ.

കളിക്കാരാനായി ധോണി ടീമിൽ തുടരും. ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കും ഇതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ. ടീമിന്റെ അവിഭാജ്യ ഘടകമായി ധോണി തുടരും. 2008 മുതൽ ടീമിനെ നയിക്കുന്ന ധോണി 220 മത്സരങ്ങളിലായി 4,746 റൺസ് നേടിയിട്ടുണ്ട്. 2010, 11,18, 2021 എന്നീ വർഷങ്ങളിൽ ടീമിനെ ഐഎപിൽ കീരിടത്തിലേക്ക് നയിച്ചതും ധോണിയാണ്.

Advertisement