ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 252 റണ്‍സ്

Advertisement

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 252 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു.
മിച്ചല്‍ ബ്രെയ്സ്വെല്ലിന്റെയും ഡാരില്‍ മിച്ചലിന്റെയും ഇന്നിങ്‌സ് ആണ് ന്യൂസിലന്‍ഡ് ബാറ്റിങില്‍ നിര്‍ണായകമായത്. മിച്ചല്‍ ബ്രെയ്സ്വെല്‍ 40 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു. 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് മടങ്ങിയത്. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്കാണ് മറ്റൊരു വിക്കറ്റ്.

Advertisement