മുംബൈ: ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് എ ടീമുകള്‍ തമ്മില്‍. ഈ മാസം 22, 25, 27 തീയതികളിലാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
ഇന്ത്യ എ ടീം- സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പടിതാര്‍, കെഎസ് ഭരത്, കുല്‍ദീപ് യാദവ്, ഷഹ്ബാസ് അഹമ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്, നവ്ദീപ് സെയ്നി, രാജ് അംഗദ് ബവ. നേരത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. മികച്ച ഫോമില്‍ നില്‍ക്കുന്ന താരത്തെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.