ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച്‌ ഇന്ത്യൻ കൗമാര വിസ്‌മയം ആർ. പ്രഗ്നാനന്ദ

ചെന്നൈ: ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച്‌ ഇന്ത്യൻ കൗമാര വിസ്‌മയം ആർ. പ്രഗ്നാനന്ദ.

ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ടൂർണമെൻറിലാണ് 16കാരൻറെ അട്ടിമറി ജയം.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ കാൾസൻറെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ടൂർണമെൻറിൽ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യതയും പ്രഗ്നാനന്ദ നിലനിർത്തി.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കാൾസനെ പ്രഗ്നാനന്ദ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ എയർതിംഗ്സ് മാസ്റ്റേഴ്സിൽ ആയിരുന്നു ആദ്യ ജയം.

തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചെത്തിയ കാൾസനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളിൽ അന്ന് അടിയറവ് പറയിക്കുകയായിരുന്നു.

Advertisement