വരുണും പ്രസീദയും ഗെ​യിം​സി​ലെ ആ​ദ്യ സ്വ​ർണ​വേ​ട്ട​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ കേ​ര​ള ഗെ​യിം​സി​ലെ ആ​ദ്യ സ്വ​ർണ​മെ​ഡ​ൽ ജേ​താ​ക്ക​ൾ എ​ന്ന ഖ്യാ​തി ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി ടി.വ​രു​ണി​നും മ​ണി​പ്പൂ​ർ സ്വ​ദേ​ശി എ​ൻ. പ്ര​സീ​ദ​ക്കും സ്വ​ന്തം. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 68 കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് വ​രു​ൺ സ്വ​ർണം നേ​ടി​യ​ത്. ഈ ​വ​ർഷം ന​ട​ന്ന ഓ​ൾ ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ലും വ​രു​ൺ സ്വ​ർണം നേ​ടി​യി​രു​ന്നു. 46 കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​സീ​ദ സ്വ​ർണം നേ​ടി​യ​ത്. 2018ൽ ​തു​നീ​ഷ്യ​യി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത താ​ര​മാ​ണ് പ്ര​സീ​ദ.

ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ താ​ര​ങ്ങ​ളാ​ണ്. 87 കി​ലോ​ഗ്രാ​മി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ൻറെ മി​നാ​സ് എം. ​ചെ​റി​യാ​ൻ സ്വ​ർണം നേ​ടി. 2022ലെ ​ഓ​ൾ ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ൽ പ​ങ്കെ​ടു​ത്ത താ​ര​മാ​ണ് മി​നാ​സ്. വ​യ​നാ​ടി​ൻറെ കെ.​എ. ഇ​നോ​ഷി​നാ​ണ് ഈ ​ഇ​ന​ത്തി​ൽ വെ​ള്ളി. കാ​സ​ർകോ​ടി​ൻറെ കെ. ​ജി​തി​ൻ വെ​ങ്ക​ലം നേ​ടി. 53 കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​ത്തി​ൻറെ പി. ​റ​ന മ​ജീ​ദ് സ്വ​ർണ​വും കാ​സ​ർ​കോ​ടി​ൻറെ ടി.​വി. അ​ശ്വ​തി വെ​ള്ളി​യും പാ​ല​ക്കാ​ടി​ൻറെ ആ​ർ. അ​ഞ്ജി​ത വെ​ങ്ക​ല​വും നേ​ടി. 87 കി​ലോ​യി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ള​ത്തി​ൻറെ എം.​ഡി. പോ​ൾസ​ൺ സ്വ​ർണ​വും തി​രു​വ​ന​ന്ത​പു​ര​ത്തി​ൻറെ കെ.​എ. റാ​സിം വെ​ള്ളി​യും കോ​ട്ട​യ​ത്തി​ൻറെ അ​യ്യ​പ്പ​ദാ​സ് വെ​ങ്ക​ല​വും നേ​ടി. 73 കി​ലോ​ക്ക്​ മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​ത്തി​ൻറെ ടി.​വി. ഉ​ണ്ണി​മാ​യ​ക്കാ​ണ് സ്വ​ർണം. തി​രു​വ​ന​ന്ത​പു​ര​ത്തി​ൻറെ ആ​ര്യ​കൃ​ഷ്ണ വെ​ള്ളി നേ​ടി​യ​പ്പോ​ൾ കാ​സ​ർ​കോ​ടി​ൻറെ പൂ​ജ രാ​ജ​ൻ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.

Advertisement